ടെഹ്റാന്: ഇറാന് വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് ഷരീഫ് രാജിവച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രാജിവിവരം അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ താന്‍ ചെയ്ത കാര്യങ്ങളില്‍ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നു. തന്റെ സേവനങ്ങളില്‍ സഹകരിച്ച ഇറാന് ജനതയോടും ഉദ്യോഗസ്ഥരോടും നന്ദി പറയുന്നതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇറാനിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയും രാജിവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രാജിക്കുള്ള കാരണമെന്തെന്ന് വ്യക്തമല്ല.