ബാഗ്ദാദില്‍ മൂന്നിടങ്ങളിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

347

ബാഗ്ദാദ്: ഉത്തര ബാഗ്ദാദില്‍ മൂന്നിടങ്ങളിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. 34 സൈനികര്‍ക്ക് പരുക്കേറ്റു. ഭീകരര്‍ ശനിയാഴ്ച രാവിലെ ചെക്ക് പോസ്റ്റുകളിലേക്ക് സ്ഫോടക വസ്തു നിറച്ച ട്രക്കുകള്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് സലാഹുദ്ദീന്‍ പ്രവിശ്യ പോലീസ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ജബൗരി അറിയിച്ചു.പ്രവിശ്യ പോലീസ് മേധാവിയും സുരക്ഷാ കൗണ്‍സില്‍ മേധാവിയും പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇരുവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ഈ മേഖലയില്‍ ആക്രമണം നടത്തുന്നത്. 2015 ഏപ്രിലില്‍ തിക്രിതില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ സര്‍ക്കാര്‍ സേന തുരത്തിയിരുന്നു.

NO COMMENTS

LEAVE A REPLY