ബഗ്ദാദ്• ഇറാഖില്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കു നേരെ ഐഎസ് നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ ബഗ്ദാദിലെ ഷാബ് പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
ഐഎസിന്റെ കയ്യില്‍നിന്നു മൊസൂള്‍ പിടിച്ചെടുക്കുന്നതിന് ഇറാഖ് സുരക്ഷാസേന ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണു ചാവേര്‍ ആക്രമണം. ജൂലൈയില്‍ ബഗ്ദാദിലെ കറദയിലെ ഷോപ്പിങ് മാളില്‍ സ്ഫോടകവസ്തു നിറച്ച ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 300 പേര്‍ മരിച്ചിരുന്നു.