ബാഗ്ദാദ്: ഇറാക്കിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബറിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹീത്ത് പട്ടണത്തിലെ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. മരണസഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് കരുതുന്നത്.