മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ കുറച്ചു

227

ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ കുറച്ചതായി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയമുള്‍പ്പെടെയുള്ളവയും കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നു. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, മറ്റു പാസഞ്ചര്‍ വാഹനങ്ങള്‍ എന്നിവയുടെ പ്രീമിയം നിരക്കുകളിലും കുറവുണ്ട്.

NO COMMENTS

LEAVE A REPLY