ഇംഫാൽ ∙ 16 വര്‍ഷം നീണ്ട ഐതിഹാസിക നിരാഹാരസമരം നിര്‍ത്തിയെങ്കിലും ഇറോം ശര്‍മിളയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. വിശപ്പും രുചിയും അനുഭവപ്പെടാത്തതാണ് കാരണം. ഇന്ന് ഇറോം ശര്‍മ്മിള കഴിച്ചത് തേനൊഴിച്ച കുറച്ചു വെള്ളം മാത്രമാണ്. വിശപ്പുണ്ടാകാന്‍ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവന്നേക്കാമെന്ന് ശര്‍മ്മിളയെ ചികില്‍സിക്കുന്ന ഡോക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇതിനായി തുടര്‍ ചികില്‍സയും കൗണ്‍സിലിങ്ങും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് 4.23ന് നാണ് തന്റെ സമരം ഇറോം ഷർമിള അവസാനിപ്പിച്ചത്. രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും 2018ലെ മണിപ്പുർ തിരഞ്ഞെടുപ്പിൽ മൽസരിക്കും. മുഖ്യമന്ത്രിയാകണമെന്നും അധികാരം ജനനന്മയ്ക്കായി ഉപയോഗിക്കുമെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നിരാഹാരസമരം അവസാനിപ്പിക്കുമെന്നു കഴിഞ്ഞ മാസം 26ന് ആണ് ഇറോം ശർമിള നാടകീയമായി പ്രഖ്യാപിച്ചത്.