ഇംഫാല്‍: നിരാഹാരസമരം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് രാഷ് ട്രീയത്തിലേക്ക് ചുവടുവെച്ച മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള പുതിയ രാഷ് ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ്’ എന്നാണ് ഈ പ്രാദേശിക പാര്‍ട്ടിയുടെ പേര്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങില്‍ വ്യക്തമാക്കി. ഇരേന്ദ്രോ ലീച്ചോന്‍ബാമാണ് പുതിയ പാര്‍ട്ടിയുടെ കണ്‍വീനര്‍. ഇറോം ശര്‍മ്മിള പാര്‍ട്ടിയുടെ കോ കണ്‍വീനറായിരിക്കും. മണിപ്പൂര്‍ രാഷ് ട്രീയത്തില്‍ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്തിലാണ് അവര്‍ 16 വര്‍ഷത്തോളം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചത്.