മണിപ്പൂരില്‍ തൗബളില്‍ നിന്ന് മത്സരിച്ച മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള തോറ്റു. മുഖ്യമന്ത്രിക്കെതിരെയാണ് ഇറോം മത്സരിച്ചത്. ഇറോം രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് (പ്രജ )പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ് ഇറോം ശര്‍മ്മിള എത്തിയത്. അതേസമയം ബിജെപിക്ക് പ്രഹരമായി ഗോവ മുഖ്യമന്ത്രി പര്‍സേക്കര്‍ തോറ്റു. ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം ഉറപ്പിച്ചു. അതേസമയം പഞ്ചാബില്‍ കേവലഭൂരിപക്ഷം തികച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തുകയാണ്. അകാലിദള്‍ സഖ്യം രണ്ടാമതാണ്. ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണ്.