ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇറോം ഷര്‍മ്മിള

316

ഇംഫാല്‍: മണിപ്പൂരിൽ നൂറ് വോട്ടുപോലും കിട്ടാതെ തോറ്റതിനാൽ ഇനി ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇറോം ഷർമ്മിള. സ്വന്തം ജനങ്ങള്‍ തന്നെ കൈവിട്ടുവെന്നും മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ഷര്‍മ്മിള പറഞ്ഞു. തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും ഇതിനായി ഒരു മാസം ഏതെങ്കിലും ആശ്രമത്തില്‍ ചെവഴിക്കുമെന്നും ഇറോം വ്യക്തമാക്കി. തൗബാൽ മണ്ഡലത്തിൽ 27,728 വോട്ടർമാരുണ്ടായിരുന്നു. ഉരുക്കുവനിത ഇറോമിന് തൗബാൽ നൽകിയത് വെറും 90 വോട്ട്. നോട്ടയ്ക്ക് പോലും 143 വോട്ട് കിട്ടിയെന്നത് ശ്രദ്ധേയമായി. മുന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായ ഇബോബി സിംഗിനോട് കൊമ്പുകോർത്തപ്പോൾ ഇറോം വിജയിക്കുമെന്ന് ആരും കണക്കുകൂട്ടിയിരുന്നില്ല. എന്നാൽ ഇങ്ങനെയൊരു തോൽവി രാഷ്ട്രീയ എതിരാളികൾകൂടി പ്രതീക്ഷിച്ചുകാണില്ല.

NO COMMENTS

LEAVE A REPLY