ഇറോം ശര്‍മ്മിള വിവാഹിതയായി

199

ചെന്നൈ: മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മ്മിള വിവാഹിതയായി. ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ ഡെസ്മണ്ട് കുടിനോയാണ് ഇറോമിന്റെ ജീവിതപങ്കാളി. തമിഴ്നാട്ടിലെ കൊടൈക്കനാലായിരുന്നു വിവാഹം. ചടങ്ങില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും കുടംബാംഗങ്ങളാരും ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. 45കാരിയായ ഇറോം 16 വര്‍ഷത്തെ നിരാഹാരം അവസാനിപ്പിച്ച്‌ കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിച്ച്‌ വിവാഹിതയാകാന്‍ തീരുമാനിക്കുകയായിരുന്നു.

NO COMMENTS