വോട്ടർപട്ടികയിൽ ക്രമക്കേടെന്ന പരാതി – ആശങ്ക വേണ്ടെന്ന് കളക്ടർ

100

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിൽ ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോർട്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്.

സാങ്കേതിക പിഴവുകൾ കൊണ്ട് ഒന്നിൽ കൂടുതൽ തവണ പേര് രേഖപ്പെടുത്തിയവരെ നേരത്തെ കണ്ടെത്തുകയും ഇരട്ടവോട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 257 കേസുകൾ ഇങ്ങനെ കണ്ടെത്തി. ഫോം പൂരിപ്പിച്ചതിലെ അപാകതകൾ, പുതുതായി പേര് ചേർക്കുന്നതിലെ സാങ്കേതിക പിഴവുകൾ എന്നിവയാണ് ഇവരുടെ പേര് രണ്ട് തവണ ഉൾപ്പെടാൻ കാരണം. ഇങ്ങനെ പട്ടികയിൽ ഉൾപ്പെട്ടവർ ഒന്നിൽ കൂടുതൽ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഇവരുടെ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്.

NO COMMENTS