ഇർഷാദിനെയും സഹദിനെയും തമ്മില്‍ അടുപ്പിച്ചത് ലഹരിയുടെ ഉപയോഗം

20

ലഹരി ഉപയോഗമാണ് കൊല്ലപ്പെട്ട ഇർഷാദിനെയും പ്രതി സഹദിനെയും തമ്മില്‍ അടുപ്പിച്ചത്. കൊല്ലപ്പെട്ട ഇഷാദ് അടൂർ പൊലീസ് ക്യാമ്ബിലെ ഉദ്യോഗസ്ഥനായിരുന്നു. ലഹരി ഉപയോ ഗവും കൃത്യമായി ജോലിക്ക് വരാത്തതും കാരണം ജോലിയില്‍ നിന്ന് മാറ്റി നിർത്തിയിരുന്നു. ഇവരുടെ സൗഹൃദത്തില്‍ ലഹരി ആയിരുന്നു പ്രധാന ഘടകം. നേരത്തെ ലഹരി കേസടക്കം നിരവധി കേസുകള്‍ സഹദിന്റെ പേരില്‍ ഉണ്ട്.

ദിവസങ്ങളായി സഹദിന്റെ വീട്ടിലായിരുന്നു ഇർഷാദ് താമസിച്ചിരുന്നത്. സഹദ് വീടിനുള്ളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിന്റെ പിതാവാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോ ഴാണ് വീടിന്റെ മുകളിലത്തെ മുറിയില്‍ ഇര്‍ഷാദ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് ചിതറ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY