ബഗ്ദാദ്: ഐ എസ്മായുള്ള ബന്ധത്തിന്റ പേരില്‍ ഇറാഖില്‍ ശിക്ഷ ലഭിച്ചത് 616 വിദേശികള്‍ക്ക്. ഇതില്‍ 416 പേരോളം വനിതകളാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ 108 പേര്, 42 പേര് മാത്രമായിരുന്നു പുരുഷന്മാര്. എന്നാല്‍ ഇവര്‍ക്ക് വിധിച്ച ശിക്ഷ എന്താണെന്ന് നീതിന്യായ വകുപ്പ് വക്താവ് അബ്ദുല്‍ സത്താര്‍ ബയ്റഖ്ദര് വെളിപ്പെടുത്തിയില്ല.രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരം ഐ .എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ അടക്കമുള്ള ശിക്ഷകള്‍ വിധിക്കാം.