ഝാന്‍സി• ഭീകരവിരുദ്ധ സ്ക്വാഡും ഝാന്‍സി പൊലീസും ചേര്‍ന്ന് ഐഎസ്‌ഐ ഏജന്റിനെ ലക്നൗവില്‍ നിന്ന് അറസ്റ്റ് ചെയ്തു. പഴയ ഡല്‍ഹിയില്‍ കമല മാര്‍ക്കറ്റിലെ താമസക്കാരനായ മുഹമ്മദ് ഐജാസ് ഖാന്‍ ആണു പിടിയിലായത്. ഇയാള്‍ക്കായി പൊലീസ് രണ്ടുവര്‍ഷമായി തിരച്ചില്‍ നടത്തുകയായിരുന്നു.
ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇയാള്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു കൈമാറിക്കൊണ്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. 650 ഗ്രാം സ്വര്‍ണവും വിദേശ കറന്‍സിയും പാസ്പോര്‍ട്ടും സിംകാര്‍ഡും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ എട്ടു മാസത്തിനിടെ ഇയാള്‍ 29 പ്രാവശ്യം ദുബായിലേക്കു യാത്ര ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞു. കൂട്ടാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.