ഗോഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് ജാവോ ഡി ഡ്യുസിനെ പുറത്താക്കി. സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കലെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍ മത്സരിച്ച ഏഴു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു വിജയിക്കാന്‍ കഴിഞ്ഞത്. അഞ്ചു മത്സരങ്ങളില്‍ ടീം തോറ്റു. പോയിന്റ് പട്ടികയില്‍ നാലു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 12 ഗോളുകള്‍ വഴങ്ങിയപ്പോള്‍ വെറും രണ്ടു ഗോളുകള്‍ മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്.