മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈയെ വീഴ്ത്തി പൂനെ. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പൂനെയുടെ ജയം. 18ാം മിനുട്ടില്‍ രാജു ഗെയ്ക്ക്വാദിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ പൂനെ 83ാം മിനുട്ടില്‍ മാഴ്സെലീഞ്ഞോയുടെ ഗോളില്‍ വിജയമുറപ്പിച്ചു. മികച്ച അവസരങ്ങല്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ മുംബൈക്ക് തിരിച്ചടിയായി. 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള പൂനെ ഏറെക്കുറെ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു. 14 കളികളില്‍ നിന്ന് 17 പോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്താണ്.