കൊച്ചി : ചെന്നെയിന്‍ എഫ്സിക്കെതിരായ ജീവന്മരണ പോരാട്ടത്തില്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്സിന് സമനില . പെനാല്‍റ്റി ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ പാഴാക്കിയതാണ് കേരളത്തിന് വിനയായത്. സീസണില്‍ മുന്നോട്ട് പോവാന്‍ വിജയം അനിവാര്യമായിരുന്ന കേരളം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
22-ാം മിനിറ്റില്‍ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റ് ബാറില്‍ തട്ടി തെറിച്ചു. അവസാന നിമിഷങ്ങളില്‍ ശക്തമായ മുന്നേറ്റങ്ങള്‍ ചെന്നെയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ സന്ദര്‍ശകരും പരാജയപ്പെട്ടു.
ഇന്നത്തെ സമനിലയോടെ ബ്ലാസ്റ്റേഴ്സിന് 17 മത്സരങ്ങളില്‍ നിന്ന് 25 ആണ് ആയത്. ഇനി അവസാന മത്സരം ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് 28 പോയന്റ് മാത്രമെ ആകു.
പോയന്റ് ടേബിളില്‍ രണ്ടാമതും മൂന്നാമതും നില്‍ക്കുന്ന പൂനെ സിറ്റിക്കും ചെന്നൈയിനും ഇപ്പോള്‍ തന്നെ 29 പോയന്റ് ഉണ്ട്. ഇനി ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യത നാലാം സ്ഥാനത്ത് എത്തിയാല്‍ മാത്രമാണ്. ഇപ്പോള്‍ നാലാം സ്ഥാനത്തുള്ള ജംഷദ്പൂരിന് 16 മത്സരങ്ങളില്‍ നിന്ന് 26 പോയന്റുണ്ട്. ജംഷദ്പൂര്‍ രണ്ടിലേതെങ്കിലും ഒരു മത്സരം വിജയിച്ചാല്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിക്കും. കേരളത്തിന്റെ പിറകിലുള്ള മുംബൈ സിറ്റിക്കും എഫ് സി ഗോവയ്ക്കും കേരള ബ്ലാസ്റ്റേഴ്സിനേക്കാള്‍ പ്ലേ ഓഫ് സാധ്യതയുണ്ട്. ഇന്നത്തെ പെനാള്‍ട്ടി നഷ്ടപ്പെടുത്തലോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത കണക്കില്‍ മാത്രമായി എന്നതാണ് സത്യം. കേരളം ഇനി പ്ലേ ഓഫില്‍ എത്താന്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കണം.