ഐഎസ്‌എല്‍ കിരീടം ചെന്നൈയിന്

342

ബംഗളൂരു : ബംഗളൂരുവിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ചെന്നൈയിന്‍ ഐഎസ്എല്‍ കിരീടം ഉയര്‍ത്തി. ഇന്ന് ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയം ബെംഗളൂരു സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഏറ്റുവാങ്ങിയത്. ഒമ്ബതാം മിനുട്ടില്‍ ഉദാന്തയുടെ ക്രോസില്‍ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ ആയിരുന്നു ബെംഗളൂരുവിന്റെ ആദ്യ ഗോള്‍. എന്നാല്‍ ഒരു ഗോള്‍ കണ്ടൊന്നും കിരീടപോരാട്ടത്തില്‍ നിന്ന് പിന്മാറാന്‍ ചെന്നൈയിന്‍ ഒരുക്കമായിരുന്നില്ല. 17ആം മിനുട്ടില്‍ മൈല്‍സണ്‍ ആല്‍വേസിന്റെ തല ചെന്നൈയിനെ കളിയിലേക്ക് തിരിച്ചുകൊണ്ടു വന്നു. സെറ്റ് പീസ് ആകും കളിയുടെ ഗതി തീരുമാനിക്കുക എന്ന് രണ്ട് ടീമിന്റേയും മാനേജേഴ്സ് പറഞ്ഞതില്‍ എത്തിക്കുക്കയായിരുന്നു മൈല്‍സണ്‍ ആല്‍വേസിന്റെ തല. സെറ്റ് പീസ് ഒരിക്കല്‍ കൂടി കളിയുടെ നിര്‍ണായക നിമിഷമായി. ഹാഫ് ടൈമിന് തൊട്ടുമുമ്ബ് മൈല്‍സണ്‍ തന്നെ മറ്റൊരു ഹെഡറിലൂടെ ചെന്നൈയിനെ മുന്നില്‍ എത്തിച്ചു.

രണ്ടാം പകുതിയില്‍ കളിയിലേക്ക് തിരിച്ചുവരാന്‍ ഛേത്രിയും സംഘവും പരിശ്രമിച്ചു എങ്കിലും 67ആം മിനുട്ടില്‍ ചെന്നൈയിന്റെ മൂന്നാം ഗോള്‍ കൂടെ പിറന്നതോടെ കപ്പ് ചെന്നൈയിലേക്ക് പോകുമെന്ന് ഉറപ്പാവുക ആയിരുന്നു. ജെജെയുടെ പാസില്‍ നിന്ന് ഒരു മികച്ച ഫിനിഷിലൂടെ റാഫേല്‍ അഗസ്റ്റോ ആണ് ചെന്നൈയിന്റെ മൂന്നാം ഗോള്‍ നേടിയത്. കളിയുടെ അവസാന നിമിഷങ്ങളില്‍ ഛേത്രി ഒരു സുവര്‍ണ്ണാവസരം നഷ്ടമാക്കിയതോടെ ബെംഗളൂരു ആരാധാകര്‍ നിരാശയിലായി. ഇഞ്ച്വറി ടൈമില്‍ മികു ഒരു ഗോള്‍ മടക്കി കളി 3-2 എന്നാക്കിയത് ചെന്നൈക്ക് സമ്മര്‍ദ്ദ നിമിഷങ്ങള്‍ നല്‍കി. എന്നാല്‍ ഫൈനല്‍ വിസില്‍ വരുമ്ബോള്‍ ഐ എസ് എല്ലിലെ രണ്ടാം കിരീടം ചെന്നൈയിന്‍ ഉറപ്പിച്ചു.

NO COMMENTS