ബെംഗളൂരു : മുംബൈ സിറ്റിക്കെതിരെ ബെംഗളൂരു എഫ് സിക്ക് സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ശക്തമായ പോരാട്ടമാണ് ബെംഗളൂരു കാഴ്ച വെച്ചത്. ആദ്യ പകുതിയിലെ ഇരുപത്തി മൂന്നാം മിനുട്ടില്‍ ഉദാന്ത സിംഗ് നേടിയ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തി. ശേഷം 31ആം മിനിറ്റിൽ മോദു സോഗൗ നേടിയ ഗോളിലൂടെ മുംബൈ സമനില പിടിക്കുകയായിരുന്നു.
ആവേശ പോരാട്ടം രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ 52ആം മിനിറ്റിൽ ഷെഹ്നാജ് സിംഗിന് ചുവപ്പ് കാർഡ് ലഭിച്ചത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി മാറി. എന്നാലും 10പേരുമായി ശക്തരായ ബെംഗളൂരുവിനെ സമനിലയിൽ തളയ്ക്കാനായതിൽ മുംബൈക്ക് ആശ്വസിക്കാം. ഈ മത്സരത്തോടെ 24പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബെംഗളൂരു എഫ് സി. 21 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തുമുണ്ട്.