കൊൽക്കത്ത ; ഐഎസ്‌എൽ ഫുട്‌ബോളിൽ കൊൽക്കത്ത വമ്പൻമാരുടെ പോരിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് 3–-1ന് ഈസ്‌റ്റ് ബംഗാളിനെ തകർത്തു. ആദ്യ അരമണിക്കൂറിൽത്തന്നെ ബഗാൻ രണ്ട് തൊടുത്തു. ആദ്യപകുതി അവസാനിക്കുംമുമ്പ് മൂന്നാമത്തെ ഗോളുംവന്നു. ജാസൺ കമ്മിങ്‌സ്, ലിസ്‌റ്റൺ കൊളാസോ, ദിമിത്രി പെട്രറ്റോസ് എന്നിവർ ലക്ഷ്യം കണ്ടു. സോൾ ക്രെസ്‌പോയാണ് ഈസ്‌റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്. 17 കളിയിൽ 36 പോയിന്റുമായി ബഗാൻ പട്ടികയിൽ ഒന്നാമതെത്തി.