ഇസ്ലാമിക് ബാങ്കിംഗ് റിസര്‍വ് ബാങ്ക് നിയമവിധേയമാക്കുന്നു

257

മുംബൈ: രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം നിയമവിധേയമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. മുസ്ലിം ന്യൂനപക്ഷത്തെ ബാങ്കിംഗ് രംഗത്ത് സജീവമാക്കാന്‍ ഇസ്ലാമിക് ബാങ്കിംഗ് സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്ക് അധികൃതരുടെ നിരീക്ഷണം. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെക്കുന്നത്.രാജ്യത്തെ ബാങ്കിംഗ് നിയമങ്ങള്‍ പലിശയില്‍ അധിഷ്ഠിതമായതിനാല്‍ പലിശരഹിതമായ ഇസ്ലാമിക് ബാങ്കിംഗ് നിയമവിധേയമായിരുന്നില്ല.ഈ സാഹചര്യത്തിലാണ് പലിശരഹിതമായ ബാങ്കിംഗ് നിയമവിധേയമാക്കാനുള്ള ചര്‍ച്ചകള്‍ നടത്താനുള്ള റിസര്‍വ് ബാങ്ക് തീരുമാനം. ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കണമെങ്കില്‍ സമാന്തര നിയമങ്ങള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ വേണ്ടിവരും.റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമാണ്. ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിലൂടെ മാത്രമേ രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കാനാവൂ എന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ മുന്‍ നിലപാട്.

NO COMMENTS

LEAVE A REPLY