സാകിര്‍ നായികിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ദില്ലി ഹൈക്കോടതി അംഗീകരിച്ചു. നിരോധനത്തിനെതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും താല്പര്യവും മാനിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഘടനകളിലേക്ക് രാജ്യത്തെ യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് തടയാനാണ് നിരോധനമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദവും ദില്ലി ഹൈക്കോടതി അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 17നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സാക്കിര്‍ നായിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചത്.