ഇസ്ലാമിക്‌ സ്റ്റേറ്റ് പാപ്പരായി ; പണം സ്വരൂപിക്കാന്‍ സംഘത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കിഡ്നി വില്‍ക്കുന്നു

220

ബാഗ്ദാദ്: ഐസിസിന്‍റെ ഓയില്‍ ഫീല്‍ഡില്‍ യുഎസ് നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തില്‍ വരുമാനം നഷ്ടപ്പെട്ട് ഗ്രൂപ്പ് പാപ്പരായി. പണം സ്വരൂപിക്കാന്‍ സംഘത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കിഡ്നി വില്‍ക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.ഓയില്‍ ഫീല്‍ഡില്‍ നിന്നും, നികുതി പിരിവ്, മയക്കുമരുന്ന് കടത്ത് എന്നിവയില്‍ നിന്നുമായിരുന്നു ഐസിസ് പണം കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍ ആക്രമണത്തിന്റെ ഭാഗമായി ഓയിലില്‍ നിന്നുള്ള വരുമാനം നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കിഡ്നി കടത്തലിലൂടെ വരുമാനം കണ്ടെത്തുന്നത്.അവയങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇത് പ്രവശ്യകള്‍ക്ക് പുറത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിനും ഫോറിന്‍ ഡോക്ടര്‍മാരുടെ സേവനത്തെയാണ് ഐസിസ് തേടുന്നത്. നിലവില്‍ 23 പേരുടെ കിഡ്നിയാണ് നീക്കം ചെയ്തിരിക്കുന്നത്.കിഡ്നി മാത്രമല്ല, മാറ്റി വെയ്ക്കാന്‍ കഴിയുന്ന മറ്റു അവയവങ്ങളും കടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസിന് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ വന്ന സാഹചര്യത്തില്‍ പോരാളികളോട് മത്സ്യവും മാംസ്യവും വില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ലൈംഗിക അടിമകളെ ഓണ്‍ലൈനിലൂടെ വില്‍ക്കുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY