ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മലയാളം ബ്ലോഗ് എന്‍ഐഎ കണ്ടെത്തി

215

കൊച്ചി• ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) മലയാളം ബ്ലോഗ് എന്‍ഐഎ കണ്ടെത്തി. ഐഎസ് കേരള ഘടകമായ അന്‍സാറുല്‍ ഖിലാഫയുടെ പേരിലുള്ള ബ്ലോഗിന്റെ ഉള്ളടക്കം ലഭിച്ചു. ബ്ലോഗില്‍ കേരള ഘടകം തലവന്‍ മന്‍സീദിന്റെ ലേഖനങ്ങളും എന്‍ഐഎ കണ്ടെത്തി. സംഘം പിടിയിലാകുന്നതിന്റെ തലേന്നുവരെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
വിലാസം രഹസ്യമായി സൂക്ഷിക്കണമെന്ന് ടെലഗ്രാം ഗ്രൂപ്പില്‍ നിര്‍ദേശമുണ്ടായതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തിലെ മുസ്ലിം നേതാക്കളെയും മാധ്യമങ്ങളെയും ബ്ലോഗില്‍ വിമര്‍ശിക്കുന്നുണ്ട്. ആദ്യ ബ്ലോഗ്, വിലാസം ചോര്‍ന്നതിനെത്തുടര്‍ന്നു റദ്ദാക്കിയിരുന്നു. ഇപ്പോഴുള്ളത് അന്‍സാറുല്‍ ഖിലാഫയുടെ രണ്ടാം ബ്ലോഗാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS

LEAVE A REPLY