കേരളത്തിലെ തന്ത്രപ്രധാനസ്ഥലങ്ങളില്‍ ഭീകരര്‍ ആസൂത്രണം ചെയ്തതു പാരീസില്‍ മോഡല്‍ ആക്രമണം

207

കൊച്ചി: കേരളത്തിലെ തന്ത്രപ്രധാനസ്ഥലങ്ങളില്‍ ഭീകരര്‍ ആസൂത്രണം ചെയ്തതു പാരീസില്‍ ഐ.എസ്. നടത്തിയ െനെസ് മോഡല്‍ ആക്രമണം. ആദ്യപടിയായാണു കൊച്ചിയില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ജമാഅത്തെ ഇസ്ലാമി സംവാദസദസിലേക്കു വാഹനം ഇടിച്ചുകയറ്റാന്‍ പദ്ധതിയിട്ടെങ്കിലും വിവരം പുറത്തായതോടെ ഉദ്യമം ഉപേക്ഷിച്ചു. 21 യുവതീയുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണു സംസ്ഥാനത്തെ ഐ.എസ്. പ്രവര്‍ത്തനങ്ങളുടെ ചുരുളഴിഞ്ഞത്.
തമ്മനം സ്വദേശിനി മെറിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇതുസംബന്ധിച്ച്‌ ഒരുമാസം മുന്പേ അന്വേഷണസംഘത്തിനു ആക്രമണവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചു. മെറിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒന്പതു വീടുകളില്‍ നടത്തിയ പരിശോധനയിലും നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു.ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച്‌ വരെ െചെനയില്‍നിന്നു തൂത്തുകുടി-ശിവകാശി വഴി കേരളത്തിലെത്തിയ ഏഴുലക്ഷം ടണ്‍ വെടിമരുന്ന് സംബന്ധിച്ച്‌ അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരരുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്.സംസ്ഥാന പോലീസ്, മിലിട്ടറി ഇന്‍റലിജന്‍സ്, നേവി ഇന്‍റലിജന്‍സ്, കോസ്റ്റ് ഗാര്‍ഡ്, റോ, എന്‍.ഐ.എ, ഐ.ബി. തുടങ്ങിയ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ സ്മാക് എന്ന പുതിയസംഘം രൂപീകരിച്ചു. സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം െഹെക്കോടതി ജഡ്ജിമാരടക്കം അഞ്ചു വി.ഐ.പികളുടെ സുരക്ഷ ശക്തമാക്കി. എന്‍.ഐ.എ. അറസ്റ്റ് ചെയ്ത ആറുപേരില്‍നിന്നു പിടിച്ചെടുത്ത മൊെബെല്‍ ഫോണ്‍, കന്പ്യൂട്ടര്‍ എന്നിവയുള്‍പ്പെടെ 12 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തിരുവനന്തപുരത്തെ സിഡാക് ലാബിലേക്കു ഇന്നയയ്ക്കും. ഇവ ഇന്നലെ െവെകിട്ടാണ് എന്‍.ഐ.എ. കോടതി അന്വേഷണസംഘത്തിനു വിട്ടുകൊടുത്തത്. 11 മൊെബെല്‍ ഫോണുകളും ഒരു കന്പ്യൂട്ടര്‍ ടാബ്ലറ്റും ഇതിലുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ആറുപേരെ വിവിധ സ്റ്റേഷനുകളിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ മാത്രം പ്രത്യേക കേന്ദ്രത്തിലെത്തിക്കും.

NO COMMENTS

LEAVE A REPLY