ഐ.എസ് പ്രവര്‍ത്തകന്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍

179

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലെ ഒരു പ്രവര്‍ത്തകനെ തമിഴ്നാട്ടില്‍ നിന്ന് ദേശീയ സുരക്ഷ ഏജന്‍സി (എന്‍.ഐ.എ) പിടികൂടി. സുബാനി ഹാജി മൊയ്്ദ്ദീന്‍ എന്ന അബു മീര്‍ (31) ആണ് പിടിയിലായത്. ഇയാളുടെ സംഘത്തിലുള്ള കല്യണ്‍ സ്വദേശി അരീബ് മജീദിനെ എന്‍.ഐ.എ രണ്ടു വര്‍ഷം മുന്‍പ് പിടികൂടിയിരുന്നു.തിരുനെല്‍വേലി സ്വദേശിയാണ് അബു മീര്‍. ഐ.എസില്‍ ചേര്‍ന്ന അബു മീര്‍ സിറിയയിലും ഇറാഖിലും മാസങ്ങളോടും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ പറയുന്നു. ഐ.എസ് മുതിര്‍ന്ന നേതാക്കളുമായും മീര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.സിറിയയില്‍ നിന്നും മടങ്ങിയെത്തിയ സമയത്താണ് അരീബിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തത്.ഇതിനു ശേഷം അബു മീറിനെ അന്വേഷണ ഏജന്‍സി നിരീക്ഷിച്ചുവരികയായിരുന്നു. ഐ.എസിന്‍റെ പുതിയ സംഘവുമായി മീര്‍ നിരന്തരം സന്പര്‍ക്കം പുലര്‍ത്തിയിരുന്നതായും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
2014 മുതലാണ് എന്‍.ഐ.എ ഐ.എസിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇതുവരെ 60 ഓളം തീവ്രവാദികള്‍ പിടിയിലായിട്ടുണ്ടെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY