തൊടുപുഴ • എന്‍ഐഎ അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ തൊടുപുഴ സ്വദേശി സുബഹാനി ഹാജി മൊയ്തീനെ തെളിവെടുപ്പിനായി തൊടുപുഴയിലെത്തിച്ചു. ഡിവൈഎസ്പി: എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണു സുബഹാനിയെ തൊടുപുഴ മാര്‍ക്കറ്റ് റോഡിലുള്ള വീട്ടിലെത്തിച്ചത്. വീട്ടില്‍നിന്നു ചില രേഖകളും എന്‍ഐഎ കണ്ടെടുത്തു.
ഒന്നര മണിക്കൂര്‍ നേരത്തെ തെളിവെടുപ്പിനു ശേഷം സംഘം കൊച്ചിക്കു മടങ്ങി. സുബഹാനിയെ തെളിവെടുപ്പിനു ശേഷം വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തി. എന്‍ഐഎ വാഹനം തടയാനും ശ്രമിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുദ്യോഗസ്ഥര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.