ഐഎസ് ചാവേറാകാന്‍ വൈക്കം സ്വദേശിനി സിറിയയില്‍ പരിശീലനം നേടി

205

കൊച്ചി: ഭീകരസംഘടന ഇസ്ളാമിക് സ്റ്റേറ്റിന് വേണ്ടി വൈക്കം സ്വദേശിനിയെ ചാവേറാകാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ഐഎസിന്‍റെ കേരളഘടകം തലവനായ കണ്ണൂര്‍ സ്വദേശിയുമായി ബന്ധപ്പെട്ട അന്വേഷണമാണ് വൈക്കം കാരിയിലേക്ക് എത്തിയത്. ഐഎസ് കേരള ഘടകത്തിന്‍റേതായിരുന്നു പദ്ധതി. ചാവേറാകുന്നതിനായി ഇവര്‍ക്ക് ഐഎസ് പരിശീനം നല്‍കുകയും വിന്യസിപ്പിക്കാന്‍ ആഗ്രഹിക്കുകും ചെയ്തിരുന്നു.കൊച്ചിയില്‍ വന്‍ സ്ഫോടന പദ്ധതി പ്ളാന്‍ ചെയ്തായിരുന്നു ഇത്. ചാവേര്‍ ആാക്രമണത്തിന്‍റെ രീതികളെ കുറിച്ച്‌ പഠിക്കുന്നതിനായി ഈ യുവതിയെ സിറിയയിലേക്ക് അയയ്ക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. ചെന്നൈയില്‍ പഠിക്കുന്പോഴാണ് യുവതിയെ ഇസ്ളാമിക് സ്റ്റേറ്റിന്‍റെ പ്രവര്‍ത്തകര്‍ സ്വാധീനിച്ചത്.ഇവര്‍ശക്കാപ്പം ചാവേറാകാന്‍ ലക്ഷ്യമിട്ട് മറ്റ് ചില യുവതികളെ കൂടി കണ്ടെത്താനും സംഘം ശ്രമം നടത്തി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘം ഇതിന് ശ്രമം നടത്തി.ഐഎസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളികളുടെ ബന്ധം അന്വേഷിച്ച്‌ അഫ്ഗാനില്‍ എത്തിയ എന്‍ഐഎ സംഘത്തിന് കണ്ണൂര്‍ സ്വദേശിയെക്കുറിച്ച്‌ കൂടുതല്‍ വിവരം കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ വന്‍ ശ്രമങ്ങള്‍ ഇയാള്‍ നടത്തിയിരുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള ഐഎസ് കേരള ഘടകം വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഐഎസിന്‍റെ ചാവേറാകാന്‍ കൂടുതല്‍ യുവതികളെ സംഘടിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.
കേസ് അന്വേഷിക്കുന്ന എന്‍ഐഎയുടെ അഞ്ച് സംഘങ്ങളില്‍ ഒരു സംഘമാണ് അഫ്ഗാനിലെത്തി കണ്ണൂര്‍ സ്വദേശിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചത്. മതം മാറി ഐഎസില്‍ ചേരുകയും രാജ്യത്ത് നിന്നു തന്നെ കടക്കുകയും ചെയ്ത പാലക്കാട്, കാസര്‍കോട് പ്രദേശങ്ങളില്‍ നിന്നും കാണാതായ മലയാളികളില്‍ ചിലറ അഫ്ഗാനിസ്ഥാനില്‍ തങ്ങിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY