ഇറാഖി സേന മൊസൂളില്‍ കടന്നു

164

ബാഗ്ദാദ്: ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തൂത്തെറിയുന്നതിനുള്ള പോരാട്ടത്തിന്‍റെ ഭാഗമായി സംയുക്ത സേന മൊസൂളില്‍ കടന്നു. ഐ.എസിന്‍റെ കൈവശമുള്ള പ്രധാന ഇറാഖി പട്ടണമാണ് മൊസൂള്‍. ടാങ്കറുകളടക്കം വന്‍ യുദ്ധസന്നഹത്തോടെയാണ് സേന മൊസൂളില്‍ കടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സേന മൊസൂളിന് തൊട്ടടുത്തുവരെ എത്തിയ സമയത്ത് ഇറാഖി പ്രധാനമന്ത്രി ഐ.എസിന് അന്ത്യശാസനം നല്‍കിയിരുന്നു. കീഴടങ്ങുകയോ മരിക്കാന്‍ തയ്യാറെടുക്കുകയോ വേണമെന്നായിരുന്നു നിര്‍ദേശം. ഇറാഖി സേന നടത്താന്‍ പോകുന്ന ഏറ്റവും ശക്തമായ പോരാട്ടമായിരിക്കും മൊസൂളിലേത്. യു.എസ് അടക്കമുള്ള സഖ്യസേനകള്‍ വ്യോമാക്രമണവും മേഖലയില്‍ തുടരുന്നുണ്ട്.

NO COMMENTS

LEAVE A REPLY