ന്യൂഡല്‍ഹി • ഇന്ത്യയില്‍ ഐഎസ് ഭീകരാക്രമണമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് യുഎസ് പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം. വിദേശികള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലാണ് ആക്രമണ സാധ്യത. തിരക്കേറിയ സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, ഉത്സവാഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, കമ്ബോളങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ഇന്ത്യയിലുള്ള യുഎസ് പൗരന്മാര്‍ക്ക് എംബസി നിര്‍ദേശം നല്‍കി.