തടവുകാരെ കുട്ടികൾ വെടിവച്ചു കൊല്ലുന്നതിന്റെ വിഡിയോ ദൃശ്യം ഐഎസ് പുറത്തുവിട്ടു

223

ലണ്ടൻ ∙ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് തടവുകാരെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. സിറിയയിലെ അജ്ഞാതമായ സ്ഥലത്തുവച്ച് 10 നും 13 നും ഇടയിൽ പ്രായമുള്ള അഞ്ചു കുട്ടികൾ കുർദിഷ് പോരാളികളായ അഞ്ചു തടവുപുള്ളികളെ വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

സൈനിക വേഷമാണ് കുട്ടികൾ ധരിച്ചിരിക്കുന്നത്. തലയിൽ കറുത്ത തൊപ്പി ധരിച്ചിട്ടുണ്ട്. ബ്രിട്ടീഷ്, ട്യുണിഷ്യൻ, കുർദിഷ്, ഈജിപ്ത്യൻ, ഉസ്ബെസ്ക്കിസ്ഥാനി സ്വദേശികളാണ് കുട്ടികൾ. ഇതിൽ ബ്രിട്ടീഷുകാരനായ കുട്ടിയാണ് തടവുകാരെ കൊല്ലാൻ നേതൃത്വം നൽകുന്നത്. യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി തുടങ്ങി ആരുടെ സഹായം ലഭിച്ചാലും കുർദിഷുകളെ രക്ഷിക്കാൻ കഴിയില്ലെന്നു ബ്രിട്ടീഷുകാരനായ കുട്ടി അറബി ഭാഷയിൽ വിഡിയോയിൽ പറയുന്നുണ്ട്.

അതേസമയം, കുട്ടികളിലൊരാൾ ബ്രിട്ടീഷ് സ്വദേശിയാണെന്നതിനു യുകെയുടെ ഭാഗത്തുനിന്നും ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

NO COMMENTS

LEAVE A REPLY