ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം

186

കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് സംശയിക്കപ്പെടുന്ന മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പടന്ന സ്വദേശി മുഹമ്മദ് മുര്‍ഷിദ് ആണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച സന്ദേശം പിതാവ് മുഹമ്മദിനും പൊതു പ്രവര്‍ത്തകനായ അബ്ദുറഹ്മാനുമാണ് ലഭിച്ചത്. ഐ.എസില്‍ ചേര്‍ന്ന ഹഫീസുദീന്‍ എന്നയാളും നേരത്തെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചത്. പിന്നാലെ മൃതദേഹത്തിന്റെ ചിത്രവും അയച്ചുകൊടുത്തു. ഇവര്‍ക്കൊപ്പം നാടുവിട്ട അഷ്ഫാഖ് എന്നയാളാണ് അന്ന് ടെലഗ്രാം ആപ്പിലൂടെ ചിത്രം അയച്ചത്. ഇതിന് പിന്നാലെയാണ് മുഹമ്മദ് മുര്‍ഷിദും കൊല്ലപ്പെട്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

NO COMMENTS

LEAVE A REPLY