ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് സൂചന

180

കരിപ്പൂര്‍ : ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. ഇതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍, വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കി. അതേസമയം, യു.എ.ഇ, സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളിലെ എംബസികള്‍ക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കുന്നതില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് നഷ്ടമായതായി കാണിച്ച്‌ യാത്രാരേഖകള്‍ക്ക് സമീപിക്കുന്നവരുടെ കാര്യത്തില്‍, കര്‍ശന പരിശോധനകള്‍ നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐ.എസ്സില്‍ ചേര്‍ന്ന മലയാളികള്‍ എത്തിയ പ്രദേശമായ അഫ്ഗാനിലെ നാംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത ഏറെയാണെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്.

NO COMMENTS

LEAVE A REPLY