ലണ്ടന്‍ : മാഞ്ചസ്റ്റര്‍ അരീനയില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സംഭവത്തില്‍ 23 കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇറാഖിലും സിറിയയിലും നടത്തിയ വ്യോമാക്രമണത്തിന്റെ തിരിച്ചടിയാണ് മാഞ്ചസ്റ്ററിലെ ആക്രമണമെന്നും ഐഎസ് അനുകൂല വാര്‍ത്താ കേന്ദ്രങ്ങള്‍ അറിയിച്ചു. പ്രാദേശിക സമയം തിങ്കള്‍ രാത്രി 10.35നുണ്ടായ ബോംബു സ്ഫോടനത്തില്‍ 22 പേര്‍ മരിക്കുകയും നൂറു കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതലാളുകള്‍ക്കും പരുക്കേറ്റത്.