ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തി. ശനിയാഴ്ച ലണ്ടനെ ഞെട്ടിച്ച രണ്ട് ഭീരകരാക്രമണങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി അമാഖ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ലണ്ടന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ലണ്ടന്‍ ആക്രമണത്തെത്തുടര്‍ന്ന് ഐസിസ് ഭീകരരെ വധിച്ചുവെന്നും അമാഖ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ ബ്രിഡ്ജില്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് അക്രമികള്‍ വാനോടിച്ച് കയറ്റുകയായിരുന്നു. രണ്ടാമത്തെ ആക്രമണം ബോറോ മാര്‍ക്കറ്റില്‍ അക്രമികള്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതായിരുന്നു. ആക്രമണത്തില്‍ 12 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൂന്ന് അക്രമികളെയും വെടിവെച്ചു വീഴ്ത്തുകയായിരുന്നു.