ചൈനീസ് പൗരന്മാരെ പാകിസ്ഥാനില്‍ വച്ച്‌ ഐ എസ് വധിച്ചു

220

കയ്റോ: ചൈനീസ് പൗരന്മാരെ പാകിസ്ഥാനില്‍ വച്ച്‌ വധിച്ചുവെന്ന് ഐസിസിന്‍റെ അവകാശ വാദം. പാക്കിസ്ഥാനിൽ അധ്യാപകരായിരുന്ന രണ്ടു ചൈനീസ് പൗരൻമാരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് പറയുന്നു. അമാഖ് വാർത്താ ഏജൻസിയാണ് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടു പോയി വധിച്ചതായി വെളിപ്പെടുത്തിയത്. എന്നാല്‍ അമാഖ് പുറത്തുവിട്ട വിവരം അന്വേഷിക്കുമെന്നാണ് ചൈനയുടെ പ്രതികരണം.
ചൈനീസ് പൗരൻമാരെ പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാൻ പ്രവിശ്യയിൽനിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ഐഎസ് അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് 24നാണ് ബലൂച്ചിസ്ഥാനിലെ ക്വറ്റയിൽ ഭാഷാധ്യാപകരായിരുന്ന രണ്ടുപേരെ തട്ടിക്കൊണ്ടുപോയത്. അതേസമയം, ചൈനീസ് അധികൃതർ രണ്ടു ചൈനീസ് പൗരൻമാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയമെന്നും അധികൃതർ വ്യക്തമാക്കി.

NO COMMENTS