ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയില്‍ ആക്രമണം തുടരുമെന്ന് തുര്‍ക്കി

222

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ സിറിയയില്‍ നടത്തുന്ന ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തുര്‍ക്കി വ്യക്തമാക്കി. സിറിയന്‍ അതിര്‍ത്തി കടന്ന് തുര്‍ക്കി നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 50 കടന്നു.
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രാജ്യത്തിന്റെ നിലപാടിര്‍ അല്‍പം പോലും അയവും വന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്. രാജ്യത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു തരത്തിലുള്ള ഭീകര പ്രവര്‍ത്തനവും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ സിറിയയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഐ. എസ് ഭീകരരെയും കുര്‍ദ് വിമതരെയും ലക്ഷ്യമിട്ട് സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നീക്കം ആഞ്ചാം ദിവസം പിന്നിടുമ്പോഴാണ് പ്രസിഡന്‍റ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം തുര്‍ക്കിയുടെ ആക്രമണത്തില്‍ കുറഞ്ഞത് സാധാരണക്കാരായ 50 പേരെങ്കിലും മരിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന ആരോപണം തുര്‍ക്കി നിഷേധിച്ചു. കുര്‍ദ് ഭീകരരയെണ് വധിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു.

NO COMMENTS

LEAVE A REPLY