ഇറാഖി സേനയുടെ പിടിയിലാവാതിരിക്കാന്‍ ഐ.എസ് ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നു

341

മൊസൂള്‍: ഇറാഖി സേനയുടെ പിടിയിലാവാതിരിക്കാന്‍ ഐ.എസ് ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നു. മൊസൂള്‍ നഗരം ഐഎസില്‍ നിന്ന് ഇറാഖ് സേന തിരിച്ചു പിടിച്ചതിനെ തുടന്നാണ് ഐഎസ് തീവ്രവാദികളുടെ ശക്തി ക്ഷയിച്ചത്. ഇറാഖ് സൈന്യം മൊസൂളിലെ ടൈഗ്രിസ് നദിക്കര വരെ എത്തിയതോടെയാണ് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഭീകരര്‍ നദിയില്‍ ചാടി മരിക്കുന്നത്. 2014 മുതല്‍ ഐ.എസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു . ബാഗ്ദാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള മൊസൂള്‍ നഗരം. മൊസൂള്‍ നഗരം തിരിച്ചുപിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 19 മുതലാണ് മൊസൂളിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം ഇറാഖ് സൈന്യം ശക്തമാക്കിയത്.

NO COMMENTS