ഐ എസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി കൊല്ലപെട്ടുവെന്ന് സ്ഥിരികരിക്കുന്ന ശബ്ദ സന്ദേശം ലഭിച്ചു

279

കാസര്‍ഗോഡ്: ഐ എസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി മരിച്ചതായി സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം ലഭിച്ചു. സിറിയയിലെ ഐ.എസ്സ് തീവ്രവാദ ക്യാംപില്‍ നിന്നും വളപട്ടണം സ്വദേശി ഷിജിലിന്റെ ഭാര്യ ഹഫീസ എറെ വിതുമ്ബാലോടെയാണ് തന്റെ ഭര്‍ത്താവ് മരണപെട്ട വിവരം വീട്ടുകാരെ അറിയിക്കുന്നത്. തന്റെയൊപ്പം നിരവധി സ്ത്രീകള്‍ ഉണ്ടെന്നും അവരുടെയെല്ലാം ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടിരിക്കുന്നുവെന്നും ഹഫീസ പറയുന്നു. പെറ്റ ഉമ്മയോട് അറിയക്കേണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു സന്ദേശം അയക്കുന്നതെന്നും ഇവര്‍ പറയുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നും സ്ത്രികളും കുട്ടികളും ഉള്‍പ്പടെ ഇരുപത്തിയെട്ട് പേര്‍ സിറിയയിലെ ഐ.എസ്സ് കേന്ദ്രത്തിലെത്തിയതായി പോലിസിന് സ്ഥിരികരണം ലഭിച്ചിട്ടുണ്ട്. നേരത്തെ കാസര്‍കോട് ജില്ലയില്‍ നിന്നും ഇത്തരത്തില്‍ 21 പേര്‍ ഐ.എസ് കേന്ദ്രത്തിലെത്തിയിരുന്നു.

NO COMMENTS