റിമാന്‍ഡ് ചെയ്യാനല്ലാതെ ജാമ്യം നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലന്ന് ദ്വീപ് അഡ്മിനിസ്‌ട്രേഷൻ

23

കവരത്തി : പ്രതിക്ഷേധക്കാരെ റിമാന്‍ഡ് ചെയ്യാനല്ലാതെ ജാമ്യം നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലന്ന് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ജാമ്യത്തില്‍ വിടാന്‍ പൊലീസ് തയ്യാറായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ ജാമ്യ ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ചുവെന്നും അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എന്നാല്‍ അഡ്മിനിസ്‌ട്രേഷന്റെ വാദം കളവാണെന്നു ഹര്‍ജി ഭാഗം ബോധിപ്പിച്ചു.

അറസ്റ്റിലായ അഞ്ചു പേരെ ഒരുമിച്ച്‌ പാര്‍പ്പിച്ചിരിക്കയാണന്നും ഒരാള്‍ കോവിഡ് ബാധിതനാണന്നും ഹര്‍ജിക്കാരന്‍ ചുണ്ടിക്കാട്ടി. കോവിഡ് ബാധിതന്‍ ഒഴികെയുള്ളവരെ ഹാജരാക്കാനാണു കോടതി നിര്‍ദേശം.

അറസ്റ്റ് സംബന്ധിച്ചും പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ചും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണം. റിമാന്‍ഡിലായവരെ പരിശോധിച്ച്‌, ആരോഗ്യനില സംബന്ധിച്ച്‌ ഡി.എം.ഒ. റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടുകള്‍ നാളെ കോടതി പരിഗണിക്കും.

NO COMMENTS