ജെറുസലേം: കശ്മീര്‍ പ്രശ്നത്തില്‍ എന്ത് സാഹചര്യമുണ്ടായാലും പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്നു ഇസ്രായേല്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തില്‍ ഇതുവരെ നിശബ്ദത പാലിച്ചിരുന്ന ഇസ്രായേല്‍ നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്. ചൈനയുടെ പാകിസ്ഥാനോടുള്ള അനുഭാവവും ഇസ്രായേല്‍ നിലപാടിന് കാരണമാണെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയോടൊപ്പം നില്‍ക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ഇന്ത്യക്ക് പിന്തുണ നല്‍കാനാണ് തീരുമാനം എന്ന് ഇസ്രായേല്‍ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. അമേരിക്കന്‍ ജ്യൂവിഷ് കമ്മിറ്റിയുടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട സംഘത്തോടായിരുന്നു ഇസ്രയേല്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.