ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേലിന്‍റെ 200 ആണവ മിസൈലുകള്‍

197

ന്യൂയോര്‍ക്ക്: ഇറാനെ ലക്ഷ്യമിട്ട് കൊണ്ട് ഇസ്രയേല്‍ 200-ഓളം ആണവമിസൈലുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് മുന്‍അമേരിക്കന്‍ അഭ്യന്തരസെക്രട്ടറി കോളിന്‍ പവല്‍ വെളിപ്പെടുത്തുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു.കോളിന്‍ പവലിന്റെ ജിമെയില്‍ അക്കൗണ്ട് ചോര്‍ത്തിയാണ് 2015-ല്‍ അദ്ദേഹം അയച്ച ഇ-മെയിലില്‍ നിന്നുള്ള ഈ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്. ചോര്‍ത്തപ്പെട്ട മെയിലുകള്‍ പവല്‍ അയച്ചത് തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.പവലിന്റെ വ്യാപരപങ്കാളിയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനുഭാവിയുമായ ജെഫ്രി ലീഡ്സിനയച്ച മെയിലിലാണ് ഇസ്രയേല്‍ ആണവശക്തിയാണെന്ന കാര്യം പവല്‍ തുറന്നു പറയുന്നത്.2015 മാര്‍ച്ചില്‍ അമേരിക്ക സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച്‌ പറയവേയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനെ ലക്ഷ്യം വച്ച്‌ ഇസ്രയേല്‍ ഇരുന്നോറോളം ആണവമിസൈലുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് കോളിന്‍ പവല്‍ പറയുന്നു.ആണവായുധങ്ങള്‍ ഉണ്ടാക്കിയാല്‍ പോലും അത് ഉപയോഗിക്കുവാന്‍ ഇറാനാവില്ല. ടെഹ്റാനെ ലക്ഷ്യം വച്ച്‌ ഇരുന്നൂറോളം ആണവമിസൈലുകളാണ് ഇസ്രയേല്‍ വിന്യസിച്ചിരിക്കുന്നത്, നമ്മള്‍ ആയിരത്തിലേറെയും – പവല്‍ പറയുന്നു.അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്താന്‍, ഉത്തരകൊറിയ എന്നിവര്‍ ആണവപരീക്ഷണം നടത്തി സ്വയം ആണവശക്തികളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇസ്രയേല്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്.അന്‍പതിനും ഇരുന്നൂറിനും ഇടയില്‍ ആണവായുധങ്ങള്‍ ഇസ്രയേലിന്റെ കൈവശമുണ്ടെന്നായിരുന്നു അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇതിലും അധികമാണ് ഇസ്രയേലിന്റെ ആണവശക്തി എന്ന സൂചനയാണ് പുതിയ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്ഇസ്രയേലുമായുള്ള ഇടപാടുകളില്‍ പൊതുവെ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന അമേരിക്ക പവലിന്റെ മെയിലുകള്‍ ചോര്‍ത്തപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

NO COMMENTS

LEAVE A REPLY