ചെന്നൈ : ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റി വച്ചതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. ഈ വര്‍ഷം അവസാനത്തേക്കാണ് വിക്ഷേപണം മാറ്റിയിരിക്കുന്നത്. വിക്ഷേപണത്തിനു മുമ്ബ് ചില പരിശോധനകള്‍കൂടി പൂര്‍ത്തിയാക്കാനുള്ളതിനാലാണ് വിക്ഷേപണം മാറ്റിയതെന്ന് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രിലില്‍ വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലൊന്നില്‍ ശ്രീഹരിക്കോട്ടയില്‍നിന്നും വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.