ചെന്നൈ • കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്- 3 ഡിആറിനെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യവുമായി ജിഎസ്‌എല്‍വി എഫ് 05 വിക്ഷേപണം ഇന്നു നടക്കും. പരിഷ്കാരങ്ങള്‍ വരുത്തിയ തദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യ ജിഎസ്‌എല്‍വി വിക്ഷേപണമാണിത്.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്നു വൈകിട്ട് 4.10നാണു വിക്ഷേപണം. 29 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നലെ പകല്‍ 11.10ന് ആരംഭിച്ചു. തദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിഎസ്‌എല്‍വി ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്‌ആര്‍ഒ കാണുന്നത്.
കാലാവസ്ഥാ നിരീക്ഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുന്നതിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിനും സഹായകമാണ് ഇന്‍സാറ്റ്-3 ഡിആര്‍.