ഐ എസ്‌ ആർ ഒ ചാരക്കേസ് ; വിദേശ ശക്തികൾക്ക്‌ പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി.

15

ഐഎസ്‌ആർഒ ചാരക്കേസ് കെട്ടിച്ചമയ്ക്കുന്നതിൽ വിദേശ ശക്തികൾക്ക്‌ പങ്കുണ്ടെന്നതിന് പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്ന് ഹൈക്കോടതി. ഇന്ത്യയുടെ നിർണാ യക ബഹിരാകാശ പദ്ധതിയായ ക്രയോജനിക് പ്രോജക്ട് തടസ്സപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയ ഹൈക്കോടതി, ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ ആറ്‌ മുൻ അന്വേഷണ ഉദ്യോഗ സ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

കേസിലെ ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, ഏഴാംപ്രതി മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, 11–-ാംപ്രതി മുൻ ഇന്റലിജൻസ് ഓഫീസർ പി എസ് ജയപ്രകാശ്, 17–-ാംപ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ വി കെ മൈനി എന്നിവർ ക്കും മുൻകൂർ ജാമ്യം ലഭിച്ചു. ജസ്റ്റിസ് കെ ബാബുവാണ് ഹർജികളിൽ വിധി പറഞ്ഞത്. പ്രതികൾ ചോദ്യംചെയ്യലിന് 27ന്‌ രാവിലെ 10നും 11നും ഇടയിൽ ഹാജരാകണം.

അറസ്റ്റ് ചെയ്‌താൽ ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണം. തുടർന്ന് രണ്ടാഴ്‌ച തിങ്കൾ, വ്യാഴം ദിവസങ്ങളിലായി ചോദ്യംചെയ്യലിന് ഹാജരാകണം. ശേഷം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത്. അന്വേഷണവുമായി സഹകരിക്കണം. തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY