തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ടു പരാതിക്കാരനായ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ മൊഴി സിബിഐ അന്വേഷണ സംഘം രേഖപ്പെടുത്തി.
നന്പിനാരായണന്റെ വീട്ടിലെത്തിയാണു മൊഴിയെടുത്തത്. സിബിഐ ഡൽഹി യൂണിറ്റിൽ നിന്നെത്തിയ സംഘമാണ് മൊഴിയെടുത്തത്. രണ്ടു മണിക്കൂറിലേറെ നീണ്ട മൊഴിയെടുക്കലിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നന്പിനാരായണൻ വിശദീകരിച്ചു.
ഇനി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുതിർന്ന ഉദ്യോഗസ്ഥരടക്കമുള്ള 18 പേരുടെ മൊഴിയെടുക്കും. സിബിഐ ഡൽഹി യൂണിറ്റ് ഡിഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.