ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് സർക്കാർ. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര ജലകമ്മിഷനും മേൽനോട്ട സമിതിക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്യര്യ ഭാട്ടി ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്.
ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉൾപ്പടെ വിലയിരുത്തുന്ന തിന് ദേശീയ ഡാം സുരക്ഷാ ആതോറിറ്റി വിജ്ഞാപനം ചെയ്തതായും അതിനാൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതോറിറ്റിക്ക് വിടണമെന്നും ഐശ്വര്യ ഭാട്ടി കോടതിയിൽ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നിലവിൽ നടക്കുന്നില്ല. അപ്പോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും നടക്കുന്നില്ലെന്ന് ഐശ്യര്യ ഭാട്ടി സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്രത്തിന്റെ നിലപാടിനെ തമിഴ്നാട് സുപ്രീം കോടതിയിൽ പിന്തുണച്ചു. അതോറിറ്റി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ നടപ്പിലാ ക്കേണ്ടത് അണക്കെട്ടിന്റെ ഉടമസ്ഥരായ സംസ്ഥാനമാണ്. അതിനെ തടസപ്പെടുത്തുന്നവർക്ക് എതിരെ കേസ് ഉൾപ്പടെയുടെയുള്ള നടപടികൾ സ്വീകരിക്കാൻ ഡാം സുരക്ഷ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് തമിഴ്നാട് സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഖർ നാ കോടതിയിൽ ചൂണ്ടിക്കാട്ടി.അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധി ക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ സുപ്രീം കോടതിയിൽ തമിഴ്നാട് പിന്തുണച്ചു.