സ്വകാര്യ വാഹനം മറ്റൊരാള്‍ക്ക് ഓടിക്കാൻ നല്‍കുന്നത് നിയമവിരുദ്ധം ; ട്രാൻസ്പോ‌ർട്ട് കമ്മീഷണർ

44

സ്വകാര്യ വാഹനം പണത്തിനോ സൗജന്യമായോ മറ്റൊരാള്‍ക്ക് ഓടിക്കാൻ നല്‍കുന്നത് നിയമവിരുദ്ധമെന്ന് ട്രാൻസ്പോ‌ർട്ട് കമ്മീഷണർ സി.എച്ച്‌ നാഗരാജു. ഒരാളുടെ വാഹനം മറ്റൊരാളുടെ കൈവശം കണ്ടാല്‍ അത് സാമ്പത്തിക ലാഭത്തിന് കൈമാറിയെന്ന് നിഗമന ത്തിലെത്തുമെന്നാണ് കമ്മീഷണ‌ർ ആലപ്പുഴയില്‍ പറഞ്ഞത്. അങ്ങനെയുള്ളവർക്കെതിരേ അനുമതിയില്ലാതെ വാടകയ്‌ക്ക് നല്‍കി യെന്ന കുറ്റം ചുമത്തു മെന്നാണ് മുന്നറിയിപ്പ്.

നാഗരാജുവിന്റെ പ്രസ്താവന പ്രവാസികള്‍ ഏറെയുള്ള കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സ്വന്തം പേരി ലെടുത്ത വാഹനം ഡ്രൈവറെ വച്ച്‌ ഓടിക്കുന്നവർക്കും ബന്ധുക്കളെ ഉപയോഗിച്ച്‌ ഓടിക്കുന്നവർക്കുമെല്ലാം ഇനി മുതല്‍ കുറ്റം ചുമത്ത പ്പെടുമോ എന്ന ആശങ്കയുമുണ്ട്.

വെള്ള ബോർഡ് വച്ച്‌ റെന്റ് എ കാർ നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് കമ്മീഷണ‌ർ പറയുന്നത്. ഒരാളുടെ ആവശ്യത്തിന് വാ ങ്ങുന്ന വാഹനം ഫ്രീ ആയോ അല്ലാതെയോ മറ്റൊരാള്‍ക്ക് നല്‍കാനാവില്ലെന്നാണ് നിയമമെന്നും നാഗരാജു പറയുന്നു.ആലപ്പുഴയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍.

NO COMMENTS

LEAVE A REPLY