കൊല്ലം: അഞ്ചല്‍ മുക്കടയില്‍ ഫ്രൂട്ട്സ് കട നടത്തിവരുന്ന ഉസ്മാനു നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഉസ്മാന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ചത്.ആക്രമണത്തില്‍ കണ്ണുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുകളായ ഷാജഹാന്, നാസര്‍, നിസാര്‍ എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ഉസ്മാന് പോലീസിന് മൊഴി നല്കി.