തിരുവനന്തപുരം: സമുദായ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലയെന്നും . എല്ലാ സമുദായ സംഘടനകളെയും നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി. പറഞ്ഞു.
യുഡിഎഫിന് അനുകൂലമല്ലാത്ത നിലപാടാണ് എസ്എന്‍ഡിപിയുടേത്. എന്നാല്‍, ഇക്കാര്യം എസ്എന്‍ഡിപി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുന്നണിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് സംഘടനകള്‍ മറുപടി പറയുമെന്നും എന്‍എസ്എസിന്റെ നിലപാട് മുന്നണിക്ക് കരുത്തു പകരുമെന്നും കെ. മുരളീധരന് വ്യക്തമാക്കി.